Wednesday, January 24, 2007

മൈസൂര്‍ യാത്ര - II

ചെമ്പകം
മൈസൂരിലേക്കു തിരിച്ചു വരൂ.......ഞങ്ങള്‍ Brindaavan-ഇല്‍ എത്തിയ സമയം.സന്ധ്യാനേരമായിരുന്നു. അവിടെ നല്ല തിരക്കും.അവിടുത്തെ അതിമനോഹരമായ കാഴ്ചകളും കണ്ട് മതിമറന്നു നടക്കുകയായിരുന്നു ഞങ്ങള്‍.എന്റെ പ്രിയ മിത്രങ്ങള്‍ അഞ്ജനയും മാനസയും ഒപ്പം ഉണ്ടായിരുന്നു.അഞ്ജനയ്ക്ക് ഫോട്ടൊ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചുനേരം വെയ്റ്റ് ചെയ്തു.ഫോട്ടൊ എടുത്തുകഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ സംഘം കുറച്ചകലെ എത്തിയ കാര്യം മനസ്സിലായത്.ഞങ്ങള്‍ക്ക് ഞങ്ങളുടെ സംഘത്തിന്റെ ഒപ്പം എത്താന്‍ കുറച്ചു നടക്കേണ്ടതുണ്ടായിരുന്നു.ഞങ്ങളുടെ മുമ്പില്‍ ഉണ്ടായിരുന്നത് ഒരു ബോയ്സ് സ്കൂളായിരുന്നു. ഞങ്ങള്‍ അവരോട് Excuse me പറഞ്ഞു.എന്നിട്ടു നടന്നു നീങ്ങി. ഞങ്ങള്‍ ഓടി ഞങ്ങളുടെ സംഘത്തിനൊപ്പം എത്തി. ദൈവത്തിന്റെ അതിമനോഹരമായകലാവൈഭവങ്ങള്‍ കണ്ടു കൊണ്ട് നടന്നു നീങ്ങി. നയനാന്തകരമായ ആ കാഴ്ച്കകള്‍ ഞങ്ങളുടെ മനസ്സുകളില്‍ നിന്നും ഒരിക്കലുമൊരിക്കലും മായുകയില്ല. അത്ര മനോഹരവും ആഹ്ലാദകരവുമായിരുന്നു. അവിടുത്തെ Music Fountainഒരു ദിവ്യാനുഭവമായിരുന്നു. പല നിറത്തിലുള്ള പൂക്കളും ചെടികളും കണ്ട് ഞങ്ങളുടെ മനസ്സുകള്‍ വര്‍ണ്ണ ശലഭങ്ങളെപ്പോലെ പാറിപ്പറന്നു. അപ്പോഴുണ്ട് പുറകില്‍ നിന്നും ഒരു വിളി; “Excuse me, Excuse me" എന്ന്.തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നമ്മുടെ പഴയ കൂട്ടുകാര്‍. നേരത്തെ Excuse me പറഞ്ഞ ബോയ്സ്. ഞങ്ങള്‍ അതു കേട്ടപ്പോ‍ള്‍ ഓടി. എന്നാലും അവരുണ്ടോ വിടുന്നു? അവര്‍ ഞങ്ങളുടെ പിന്നാലെ വന്ന് ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. അവര്‍ മലയാളികളാണ് എന്ന്. കുറച്ചുകഴിഞ്ഞപ്പൊള്‍ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അവര്‍ മലയാളത്തില്‍ സംസാരിക്കുന്നു! എങ്ങനെയുണ്ട് ഞങ്ങളുടെ ഊഹം?ഇപ്പോള്‍ മനസ്സിലായില്ലേ മലയാളികള്‍ എവിടെ ചെന്നാലും മലയാളികള്‍ തന്നെ!!!!!!!അഞ്ജലി.

5 Comments:

Blogger സു | Su said...

മൈസൂര്‍ വിശേഷം വായിച്ചു.

അക്ഷരത്തെറ്റുകള്‍ ഉണ്ട് കേട്ടോ. ഒക്കെ ശരിയാക്കൂ, സൌകര്യം പോലെ.

Thursday, January 25, 2007 12:54:00 AM  
Blogger Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങള്‍

Thursday, January 25, 2007 6:06:00 AM  
Blogger അനംഗാരി said...

സാധാരണ അക്ഷരതെറ്റുകള്‍ ഇല്ലാതെ എഴുതുന്നതാണല്ലോ?എന്തുപറ്റി?വിനോദയാത്ര പോയതിന്റെ ക്ഷീണം എഴുത്തിലും പിടിച്ചോ?
ഇനിയും എഴുതൂ..
സസ്നേഹം,
അനംഗാരി

Thursday, January 25, 2007 8:49:00 AM  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

കുഞ്ഞുകൂട്ടുകാരേ!

പരീക്ഷത്തിരക്കിലാണോ?
നന്നായിപ്പഠിക്കാനും എഴുതാനും സാധിക്കട്ടെ!
തിരക്കെല്ലാം കഴിഞ്ഞ്, ചെമ്പകപ്പൂക്കളായി ഇതള്‍നീര്‍ത്തി വിരിയാന്‍ ഇടവരട്ടെ!

എല്ലാവിധ ആശംസകളും!

Wednesday, February 28, 2007 8:41:00 PM  
Blogger നസീര്‍ കടിക്കാട്‌ said...

www.samkramanam.blogspot.com

Wednesday, February 06, 2008 11:28:00 PM  

Post a Comment

<< Home