Monday, November 06, 2006

മൈസൂര്‍ ഒരു പപ്പടം കിട്ടു

ഞങ്ങള്‍ മൈസൂരിലേയ്ക്കു വിനോദയാത്രയ്ക്കു പോയി. പത്താം ക്ലാസ്സാണല്ലൊ! അതുകാരണമാണ് ലോങ്ങ് ട്രിപ്പ്.നല്ല രസമായിരുന്നു അവിടെവരെയുള്ള യാത്ര. പക്ഷെ, ചുരം കയറുമ്പോള്‍ എല്ലാവര്‍ക്കും ഒരു വിമ്മിഷ്ടമായിരുന്നു.ചിലര്‍ ഛര്‍ദ്ദിച്ചു. ചിലര്‍ക്ക് തലചുറ്റല്‍. ഹൊ!പറയണ്ട! ടൂര്‍ വന്നത് അബദ്ധമായെന്നാണ് അപ്പോള്‍ തോന്നിയത്. ആ ചുരത്തോട് അങ്ങനെ ഒരായിരം ശാപവാക്കുകള്‍ പറഞ്ഞുകൊണ്ട് ഞങ്ങള്‍ വിടപറഞ്ഞു. പിന്നെ ഒരു കാട്ടിലൂടെയായിരുന്നു യാത്ര. രാത്രിയായതുകൊണ്ട് മേനുകളേയും മാനുകളേയും ആനകളേയുമല്ലതെ മറ്റൊന്നിനേയും കാണാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് ഞങ്ങള്‍ ഒരു കേരള ഹോട്ടലില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. എന്നാലും അവിടുത്തെ ആളുകളെല്ലാം കന്നടക്കാരായിരുന്നു എന്നു തോന്നുന്നു. ഞങ്ങളില്‍ ഒരു കുട്ടി ഒരു വെയ്റ്ററോട് ചോദിച്ചു.“ഒരു പപ്പടം കിട്ട്വോ”അപ്പോള്‍ അയാളുടെ മറുപടി:“‭‮“കിട്ടൂ, അന്റെ പേര് കിട്ടൂന്നല്ലെ.ഉന്നുടെ പേര് കിട്ടൂന്നാ?”ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ കൂട്ടത്തോടെ ഒരു ചിരി പാസാക്കി.അപ്പോള്‍ അയാള്‍ ചോദിക്കുകയാ.“കിട്ടൂ, കിട്ടൂന് എന്ന വേണം?” അപ്പോഴേക്കും ഞങ്ങളുടെയെല്ലാം കഴിച്ചു കഴിഞ്ഞിരുന്നു.ഞങ്ങള്‍ എഴുന്നേറ്റ് പോകാന്‍ ഒരുങ്ങുമ്പോള്‍പിന്നില്‍ നിന്നും ഒരു വിളി. “കിട്ടൂ, കിട്ടൂ......”എന്ന്!

6 Comments:

Blogger Rasheed Chalil said...

നല്ല വിവരണം... ഇനിയും പോരട്ടേ.

Monday, November 06, 2006 8:21:00 AM  
Blogger സു | Su said...

അതുകൊള്ളാം. അയാളെ മലയാളം പഠിപ്പിച്ചില്ലേ?


qw_er_ty

Monday, November 06, 2006 9:12:00 AM  
Blogger വിഷ്ണു പ്രസാദ് said...

അഞ്ജലീ വിവരണം രസായിട്ടുണ്ട് ട്ടോ.ഇനീം എഴുത്..

Monday, November 06, 2006 9:51:00 AM  
Blogger അനംഗാരി said...

ടൂര്‍ പോയിട്ട് ഉണ്ടാ‍യ വിശേഷങ്ങള്‍ എഴുതൂ.
കാത്തിരിക്കുന്നു.

Monday, November 06, 2006 1:05:00 PM  
Blogger സൂര്യോദയം said...

കൊള്ളാം... ഇനിയും എഴുതൂ..

Monday, November 06, 2006 8:10:00 PM  
Blogger അഞ്ജു, അനു, അച്ചു said...

This comment has been removed by a blog administrator.

Saturday, November 18, 2006 5:57:00 AM  

Post a Comment

<< Home