Monday, July 31, 2006

ഇനി ഞങ്ങളെപ്പറ്റി രണ്ടു വാക്ക്!

ഇനി ഞങ്ങളെപറ്റി രണ്ടു വാക്കു പറയാം.

ഞങ്ങള്‍ ആറുപേരുണ്ട്: അഞ്ജു(അഞ്ജലി), അനു(അനില), അച്ചു (അശ്വതി), കുട്ടന്‍ (അര്‍ജ്ജുന്‍), അശ്വിന്‍(ചെറൂട്ടന്‍), അപ്പു (അപര്‍ണ്ണ).

ഇതില്‍ അച്ചുവും ചെറൂട്ടനും കുറച്ചകലെയാണ് താമസിക്കുന്നത്. എങ്കിലും ഇടയ്ക്കൊക്കെ വരും.

എല്ലാവരും സ്കൂളില്‍ പഠിക്കുന്നു.

ഒരമ്മയുടെ മൂന്നു പെണ്മക്കളുടെ മക്കളാണു ഞങ്ങള്‍ എല്ലാവരും.
ഞങ്ങള്‍ക്ക് ഇന്റെര്‍നെറ്റ് അധികം ഒന്നും അറിയില്ല. ഒക്കെ പഠിച്ചു വരുന്നേയുള്ളൂ...
സ്കൂളില്‍ കുറെ പഠിക്കാനുണ്ട്. വീട്ടിലും കുറച്ചൊക്കെ സഹായിക്കണം. അതൊക്കെ കഴിഞ്ഞാലും ‍ കറന്റും ഫോണുമൊക്കെ ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങളെ ഇന്റെര്‍നെറ്റില്‍ ഇരിക്കാന്‍ വീട്ടിലെ വലിയവര്‍ സമ്മതിക്കൂ....!

അപര്‍ണ്ണയാണു ഞങ്ങളുടെ വീട്ടിലെ മുത്ത്. ആണ്‍ തരികളില്‍ തിടമ്പു വെച്ചത് കുട്ടന്‍...

ഇവിടെ ഞങ്ങള്‍ ഓരോരുത്തരും വരച്ചതും കുറിച്ചതും എഴുതിവെക്കാനാണു വിചാരിക്കുന്നത്.

കുറേ തെറ്റുകളുണ്ടാവും. ഒക്കെ പറഞ്ഞുതരണം. തിരുത്തിയില്ലെങ്കില്‍ പ്രശ്നമാണ്.
(ഞങ്ങളുടെ ഒരു അമ്മാവന്‍ ഉണ്ട്. മുരടനാണ്. പക്ഷേ ഇവിടെ എപ്പോഴും ഉണ്ടാവില്ല. നാടോടിയാണ്. വല്ലപ്പോഴുമേ വരൂ. അഥവാ അമ്മാവന്‍ ഇതൊക്കെ കണ്ടാല്‍ ഞങ്ങളുടെ ചെവിക്കു പിടിച്ചു തൃശ്ശൂര്‍ പൂരം കാണിക്കും.....)

ഹമ്മേ....

14 Comments:

Blogger അഞ്ജു, അനു, അച്ചു said...

ഇനി ഞങ്ങളെപ്പറ്റി രണ്ടു വാക്ക്!

Monday, July 31, 2006 7:40:00 AM  
Blogger മണി | maNi said...

സ്വാഗതം. നല്ല തുടക്കം.

നിങ്ങളുടെ കൊച്ചുകൊച്ചു വിശേഷങ്ങള്‍ ഇനിയും കേള്‍ക്കാന്‍ കാത്തിരിക്കുന്നു.‍

അമ്മാവനെ നമുക്കു വഴിയെ ശരിപ്പെടുത്താം.

Monday, July 31, 2006 7:49:00 AM  
Blogger ബിന്ദു said...

നിങ്ങള്‍ക്ക്‌ ഇന്റര്‍നെറ്ററിയില്ല എന്നു പറഞ്ഞത്‌ ചുമ്മാ കള്ളം ! :) ഒരു അക്ഷര തെറ്റു പോലും എനിക്കു കണ്ടു പിടിക്കാന്‍ പറ്റിയില്ല ഇതില്‍. മിടുക്കികള്‍!!
ഇനിയും എഴുതൂ.. വരയ്ക്കൂ.. അമ്മാവന്റെ അഡ്രസ്സു തന്നാല്‍ ആളെ വിട്ടു ശരിയാക്കാം ;)

Monday, July 31, 2006 8:37:00 AM  
Blogger myexperimentsandme said...

അമ്മാവന്മാരെ മെരുക്കുന്നതെങ്ങിനെയാണെന്നറിയണേല്‍ അരവിന്ദനോടു ചോദിച്ചോളൂ കേട്ടോ.. പുള്ളി മിടുക്കനാ, അക്കാര്യത്തില്‍.

പഠനം ഉഴപ്പാത്ത രീതിയില്‍ ഇവിടെ ഇടയ്ക്കിടെ വരണം കേട്ടോ.

Monday, July 31, 2006 8:45:00 AM  
Blogger വല്യമ്മായി said...

അമ്മാവനെ മെരുക്കിക്കോ ഈ വല്ല്യ്മ്മായിയൊടു കളിക്കരുതേ

Monday, July 31, 2006 9:28:00 AM  
Blogger പട്ടേരി l Patteri said...

ഹായ്‌, അപ്പൊ നമ്മടെ ബൂലോഗ തറവാട്ടില്‍ ഇത്തിരി കുഞ്ഞികാലുകള്‍ എത്തി അല്ലെ...... ഓരുപാടു കൊച്ചു കൊച്ചു കുസ്രുതികള്‍ പ്രതീക്ഷിക്കാമല്ലൊ..:) പിന്നെ ഇവിടെ മുരടന്‍ അമ്മാവന്മാര്‍ ഇല്ല എന്നാണു എന്റെ വിശ്വാസം...പിന്നെ കഥകള്‍ പറഞ്ഞു തരുന്ന ഒരുപാടു അമ്മാവന്മാേര്‍ ഉണ്ട്‌ :)
സ്വാഗതം...ബ്ലോഗി തകര്‍ക്കൂ......
പിന്നെ ഈ ബ്ലോഗിന്റെ പേരില്‍ പരീക്ഷക്കു മാര്‍ക്കൊക്കെ കുറചു വാങ്ങി വന്നാല്‍... മുരടന്‍ ആകുന്ന കുറെ അമ്മാവന്മര്‍ ഉണ്ടിവിടെ...ജാഗ്രതൈ..
ഓഫ്‌ ടൊപിക്‌: ഇന്റര്‍നെറ്റ്‌ ഒന്നും അറിയില്ല എന്നു കള്ളം പറയുന്നൊ ഏഹ്‌?
കുസ്രുതി ആവാം കള്ളം വെണ്ടാ

Monday, July 31, 2006 9:48:00 AM  
Blogger രാജ് said...

സ്വാഗതം കുട്ടികളേ! നന്നായി എഴുതണംട്ടോ, ഇവിടെയെല്ലാം എപ്പോഴും കാണണം. നല്ലതുവരട്ടെ.

Monday, July 31, 2006 10:15:00 AM  
Blogger അത്തിക്കുര്‍ശി said...

സ്വാഗതം മക്കളെ,
ഒരമ്മയുടെ മൂന്ന് പെണ്മക്കളുടെ മക്കള്‍
അപര്‍ണ്ണയാണു ഞങ്ങളുടെ വീട്ടിലെ മുത്ത്. ആണ്‍ തരികളില്‍ തിടമ്പു വെച്ചത് കുട്ടന്‍...
അങ്കിളിന്‌ ഒത്തിരി ഇഷ്ടായി!!
സൌകര്യത്തിനനുസരിച്ച്‌ എഴുതുക, വരക്കുക....
പിന്നെ നന്നായി പഠിക്കുക... ധരാളം വായിക്കുക...
അമ്മാമന്‍ മുരടനൊന്നുമായിരിക്കില്ല കെട്ടോ!

വീണ്ടും കാണാം..

Monday, July 31, 2006 10:00:00 PM  
Blogger പരസ്പരം said...

ബൂലോഗത്തിലേയ്ക്ക് മൂവര്‍ക്കും സ്വാഗതം.ബ്ലോഗെഴുതിയെഴുതി വളരുക മക്കളേ, പഠിത്തം ഉഴപ്പാതെ.

Monday, July 31, 2006 10:17:00 PM  
Blogger ഏറനാടന്‍ said...

ചെമ്പകമൊട്ടുകളേ.. ചെമ്പകം പൂത്ത്‌ എങ്ങും അതിന്റെ സുഗന്ധം പരത്തുകയെന്നും. ചെമ്പകച്ചെടി വളര്‍ന്നുവലുതായി എന്നും പൂത്തുനില്‍ക്കുന്ന വലിയൊരു മരമായി തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Monday, July 31, 2006 11:00:00 PM  
Blogger കണ്ണൂസ്‌ said...

ഒരുപാടെഴുതൂ.. മനസ്സില്‍ തോന്നുന്നതൊക്കെ എഴുതൂ..

Monday, July 31, 2006 11:42:00 PM  
Blogger സ്നേഹിതന്‍ said...

ബൂലോഗത്തിലേയ്ക്ക് സ്വാഗതം.
ധാരാളം എഴുതൂ.

Tuesday, August 01, 2006 1:49:00 PM  
Blogger ദിവാസ്വപ്നം said...

അഞ്ജു, അനു, അച്ചു, കുട്ടന്‍, അശ്വിന്‍, അപ്പു :

സ്വാഗതം !

സ്വാഗതം പറയുവാന്‍ താമസിച്ചു പോയി. ക്ഷമിക്കുക.

ഇവിടെ ഒരു കൊച്ച് അനിയത്തി ഉണ്ട്. സൊലീറ്റ. ഒന്നര വയസ്സുണ്ട്. വര്‍ത്തമാ‍നം പറയാന്‍ ഒക്കെ പഠിച്ച് വരുന്നു. പാട്ടൊക്കെ വലിയ ഇഷ്ടമാണ് അവള്‍ക്ക്. പച്ചപ്പനംതത്തേ എന്ന പാട്ട് കേട്ടാല്‍ ചിരിച്ചുകൊണ്ട് താളത്തില്‍ തലയാട്ടും.

ഓ, പറഞ്ഞ് വന്ന വിഷയവും മാറിപ്പോയി.

അപ്പോള്‍, വീണ്ടും സ്വാഗതം.

Wednesday, August 02, 2006 8:03:00 PM  
Blogger :: niKk | നിക്ക് :: said...

അങ്ങനേം മുറയ്ക്കു തൃശ്ശൂര്‍ പൂരം കാണുന്നുണ്ടല്ലോ... ഗുഡ്‌ ഗുഡ്‌

Monday, September 11, 2006 5:19:00 PM  

Post a Comment

<< Home