Sunday, September 24, 2006

വീണ്ടും ഒരു പ്രഭാതം

മൂടല്‍മഞ്ഞ് വഴിമാറി. കിഴക്കു വെള്ളകീറിത്തുടങ്ങി.സൂര്യകിരണങ്ങളേറ്റ് ഇലകളില്‍ തൂങ്ങിനില്‍ക്കുന്ന ഹിമകണങ്ങള്‍ വെട്ടിത്തിളങ്ങുന്നു. പക്ഷികളുടെ കളകൂജനവും അരുവികളുടെ കളകളാരവവും അങ്ങകലേയുള്ള നീലമലകളില്‍തട്ടി പ്രതിധ്വനിക്കുന്നു. പൂമൊട്ടുകള്‍ ഒരു കള്ളച്ചിരിയോടെ വിരിയുന്നു. ഒരു ചെറുകുളിര്‍കാറ്റ് തിടുക്കത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ചെമ്പകമരങ്ങളേയും മറ്റു സസ്യലതാദികളേയും തഴുകിക്കൊണ്ട് കടന്നുപോയി. പ്രഭാതമായെന്ന് ഓര്‍മിപ്പിക്കാന്‍വേണ്ടിയാണെന്നു തോന്നുന്നു അങ്കവാലും തലയില്‍ ചുവന്ന പൂവുമുള്ള ഒരു പൂങ്കോഴി നീട്ടിക്കൂവി.

(ക്ഷമിക്കണം. ഇത് തലേന്നത്തെ പ്രഭാതം പോലെതന്നെ ഉണ്ട് അല്ലേ? ആദ്യം തെറ്റി രണ്ടുപ്രാവശ്യം പോസ്റ്റു ചെയ്തു പോയി. അപ്പോള്‍ നല്ല സ്നേഹമുള്ള രണ്ടു കുഞ്ഞേട്ടന്മാര്‍ വന്ന് ഓരോ കമന്റും ഇട്ടുപോയി. അതുകൊണ്ട് ഇതു മായ്ച്ചുകളയാന്‍ തോന്നുന്നില്ല. ഇവിടെ കിടന്നോട്ടെ അല്ലേ?)

2 Comments:

Blogger :: niKk | നിക്ക് :: said...

പൂമൊട്ടുകള്‍ ഒരു കള്ളച്ചിരിയോടെ വിരിയുന്നു...

അങ്ങനെയും ഒരു ഭാവമുണ്ടോ പൂമൊട്ടുകള്‍ക്ക്? ഉണ്ടാവുമായിരിക്കും അല്ലേ ചെമ്പകമേ...ചെമ്പകമേ...നീയെന്നുമെ...
ഫ്രാങ്കോ ഫാന്‍ ആണോ? ഓര്‍ ചെമ്പകം ഫാനോ?

എഴുത്തു തുടരൂ...പൂമൊട്ടുകള്‍ പാതിയില്‍ കൂമ്പിയടയാതിരിക്കട്ടേ...

ബെസ്റ്റ് വിഷസ് :)

Saturday, October 28, 2006 12:09:00 AM  
Blogger Aravishiva said...

നന്നായിരിയ്ക്കുന്നു...ചെമ്പകമേ..വിവരണം ഇഷ്ടമായി...

Saturday, October 28, 2006 12:47:00 AM  

Post a Comment

<< Home