Wednesday, September 13, 2006

ഞങ്ങളുടെ ഗ്രാമം

ചെമ്പകം
ഗ്രാമഭംഗി
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസ ഗ്രാമഭംഗി!
പുളകം പോല്‍ കുന്നിന്‍പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്‍കി നീക്കി,
പുലരൊണി മാമലശ്രേണികള്‍ തന്‍-
പുറകിലായ് വന്നു നിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം;
ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ!

5 Comments:

Blogger ഡാലി said...

‘അ‘ കുട്ട്യോളേ, കാ‍ണാന്‍ വൈകീലൊ. എല്ലാത്തിന്റേയും കൂടെ സ്വാഗതം ഒരുമിച്ച് ഒരു വലിയ സുസ്വാഗതം.
നേരം പോലെയൊക്കെ വരണം കേട്ടൊ. നന്നായി പഠിക്കണം. ഓണപരീക്ഷയുടെ മാര്‍ക്കൊക്കെ അറിഞ്ഞോ?

Wednesday, September 13, 2006 7:31:00 AM  
Blogger kusruthikkutukka said...

അഞ്ജു, അനു, അച്ചു , കുട്ടന്‍ , അശ്വിന്‍, അപ്പു .ഓണപരീക്ഷയുടെ മാര്‍ക്കൊക്കെ കിട്ടിയൊ? എവിടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്....
ഞാന്‍ ഇപ്രാവിശ്യം പരീക്ഷ എഴുതില്ല ;)

Wednesday, September 13, 2006 7:48:00 AM  
Blogger Unknown said...

കൂട്ടുകാരേ,
ഇത് സ്വന്തം കവിതയല്ലല്ലോ.അങ്ങനെയാവുമ്പോള്‍ കവിയുടെ പേരും കടപ്പാടും പോസ്റ്റില്‍ വ്യക്തമാക്കുന്നതാണ് സാധാരണ കണ്ട് വരാറുള്ള രീതി.

സ്വാഗതം! അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

Wednesday, September 13, 2006 9:19:00 AM  
Blogger അനംഗാരി said...

ചെമ്പകപ്പൂങ്കാവനത്തിലെ അരുമകളെ,
നിങ്ങളുടെ സ്കൂള്‍ വിശേഷങ്ങള്‍ എഴുതൂ. ഞങ്ങള്‍ കേള്‍ക്കട്ടെ. മറ്റുള്ളവരുടെ കൃതികള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അവരുടെ പേരു വെക്കണേ. ഇല്ലെങ്കില്‍ പുലിവാല്‍ പിടിച്ച പോലാകുമേ. എന്തായാലും നിങ്ങളുടെ ഗ്രാമം ഇതുപോലേയാണെന്നറിഞ്ഞതില്‍ സന്തോഷം.

Wednesday, September 13, 2006 11:37:00 AM  
Blogger Antony said...

ആറാം ക്ലാസില്‍ പഠിച്ച ചങ്ങമ്പുഴയുടെ ഈ കവിതയുടെ ഓര്‍മ്മകള്‍ എന്നിലുണര്‍ത്തുന്നത് സപ്തവര്‍ണ്ണങ്ങളുടെ സംഗമത്തില്‍ ധവളിമയുണ്ടാകുമെന്ന് പഠിപ്പിച്ച , എന്നും യൂണിഫോമിടേണ്ട മനോഹരമായ സ്കൂള്‍ ദിനങ്ങളുടെ ഗൃഹാതുരസ്മരണകളാണ്‍. ഒപ്പം ഈ മഹാനഗരത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന നമ്മളൊക്കെ പഠിച്ചു വളര്‍ന്ന ഗ്രാമത്തിന്റെ നന്മയും സൌന്ദര്യവും..

Thursday, April 26, 2007 10:29:00 PM  

Post a Comment

<< Home