Saturday, September 23, 2006

പ്രഭാതം

മൂടല്‍മഞ്ഞ് വഴിമാറി. കിഴക്കു വെള്ളകീറിത്തുടങ്ങി.സൂര്യകിരണങ്ങളേറ്റ് ഇലകളില്‍ തൂങ്ങിനില്‍ക്കുന്ന ഹിമകണങ്ങള്‍ വെട്ടിത്തിളങ്ങുന്നു. പക്ഷികളുടെ കളകൂജനവും അരുവികളുടെ കളകളാരവവും അങ്ങകലേയുള്ള നീലമലകളില്‍തട്ടി പ്രതിധ്വനിക്കുന്നു. പൂമൊട്ടുകള്‍ ഒരു കള്ളച്ചിരിയോടെ വിരിയുന്നു. ഒരു ചെറുകുളിര്‍കാറ്റ് തിടുക്കത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ചെമ്പകമരങ്ങളേയും മറ്റു സസ്യലതാദികളേയും തഴുകിക്കൊണ്ട് കടന്നുപോയി. പ്രഭാതമായെന്ന് ഓര്‍മിപ്പിക്കാന്‍വേണ്ടിയാണെന്നു തോന്നുന്നു അങ്കവാലും തലയില്‍ ചുവന്ന പൂവുമുള്ള ഒരു പൂങ്കോഴി നീട്ടിക്കൂവി.

(ഇപ്പോ ശരിയാക്കിയിട്ടുണ്ട്. സത്യമായും ഞങ്ങള്‍ക്ക് കൂടുതല്‍ പറഞ്ഞുതരാന്‍ ആരുമില്ല. ഉള്ളയാള്‍ നാടോടിയാണ്. വല്ലപ്പോഴുമേ വീട്ടില്‍ വരൂ...)

4 Comments:

Blogger വളയം said...

ചെമ്പകത്തിലെന്താ പുതിയ പൂക്കള് കാണാത്തെതെന്ന് ഇപ്പൊ ചിന്തിച്ചേ ഉണ്ടായിരുന്നുള്ളൂ. അപ്പൊഴേക്കും വന്നൂ പുതിയ പൂവ്.

നന്നായി.

എഴുതിക്കഴിഞ്ഞ് ഒന്ന് രണ്ട് തവണ വായിച്ച് നോക്കണം. അപ്പോ പോരായ്മകള്‍ പലതും കണ്ടുപിടിച്ച് തിരുത്താന്‍ കഴിയും. കൂടുതല്‍ നന്നാക്കാന്‍ കഴിയും.

ഇനിയും വിരിയട്ടെ പൂവുകള്‍ ചെമ്പകത്തില്‍.

Sunday, September 24, 2006 12:11:00 AM  
Blogger അനംഗാരി said...

മക്കളേ, നന്നായിട്ടുണ്ട്. എഴുതുന്നത് ആരെയെങ്കിലും, ഗുരുനാഥനേയോ മറ്റോ കാണിച്ച് തെറ്റുകള്‍ തിരുത്തിക്കണം. എല്ലാ ആശംസകളും. ഇനിയും പോരട്ടെ. പഠനം മുറക്ക് നടക്കുന്നുണ്ടല്ലോ?.

Sunday, September 24, 2006 3:26:00 AM  
Blogger സു | Su said...

നന്നായിട്ടുണ്ട്.

പോസ്റ്റ് ആവര്‍ത്തിച്ച് വന്നിട്ടുണ്ടല്ലോ? അക്ഷരത്തെറ്റും ഉണ്ട്. സസ്യലതാദി.

Sunday, September 24, 2006 5:49:00 AM  
Blogger Jishnu R said...

പ്രഭാതമായെന്ന് ഓര്‍മിപ്പിക്കാന്‍വേണ്ടിയാണെന്നു തോന്നുന്നു അങ്കവാലും തലയില്‍ ചുവന്ന പൂവുമുള്ള ഒരു പൂങ്കോഴി നീട്ടിക്കൂവി

കൂൂ .............. കൂൂൂൂൂ
കോഴികളെ കൂട്ടിലിട്ടേക്ക്‌.
ഇവിടെ ഒരു പാവം കുRuക്കാത്മാവ്‌ വിശന്ന് വലഞ്ഞു നടക്കുന്നുണ്ടെന്ന കാര്യം മറക്കണ്ട

കൊള്ളാം(കൊളം എന്നും വായിക്കാം)
സത്യം പറഞ്ഞാ നന്നാവുന്നുണ്ട്‌
ഇനിയും നന്നാവണം

എന്നാ.........
റ്റാറ്റാ;...........ബൈ ബൈ

Thursday, November 09, 2006 12:07:00 PM  

Post a Comment

<< Home