Saturday, November 18, 2006

ചെമ്പകം

ചെമ്പകം
എന്റെ വിദ്യാലയം
അകലെയാ,ണകലെയാ,ണുലകിലെനിക്കെന്നുംഅതിദിവ്യമാമാദ്യവിദ്യാലയം.പിറകിനും പിറകിലെ മറവിലാണേറ്റവുംപ്രിയദമാമാദ്യത്തെ വിദ്യാലയം.അറുപതു വര്‍ഷങ്ങള്‍ക്കപ്പുറമാണെന്റെഅരുമയാമാദ്യത്തെ വിദ്യാലയം. മറവിതന്‍ മാ‍റില്‍ വളഞ്ഞുപോകുന്നൊരാ-പ്പുറവേലിക്കെട്ടുകള്‍ക്കുള്ളിലൂടെമരുതും പുളിയും പിലാവും മുരിങ്ങയുംതണല്‍ നീര്‍ത്തി നില്‍ക്കും വഴിയിലൂടെകദളിത്തൈവാഴകള്‍ വേലിക്കിരുവശംകരുമന കൂട്ടുന്ന വഴിയിലൂടെപിറകോട്ടു പിറകോട്ടു പിറകോട്ടൂ പോകുംബോള്‍പീലിനിവര്‍ത്തിയ മയിലു പോലെഒരു കൂറ്റനരയാലു കാണാമതിന്റെകല്‍-ത്തറയിന്മേല്‍ക്കയറി നിന്നോര്‍ത്തിടുംബോള്‍ മിഴികള്‍ക്കു മുന്നില്‍ത്തെളിഞ്ഞിടും വഴിവക്കില്‍പഴയോല മേഞ്ഞൊരെന്‍ വിദ്യാലയം
.......അനില......

Monday, November 06, 2006

മൈസൂര്‍ ഒരു പപ്പടം കിട്ടു

ഞങ്ങള്‍ മൈസൂരിലേയ്ക്കു വിനോദയാത്രയ്ക്കു പോയി. പത്താം ക്ലാസ്സാണല്ലൊ! അതുകാരണമാണ് ലോങ്ങ് ട്രിപ്പ്.നല്ല രസമായിരുന്നു അവിടെവരെയുള്ള യാത്ര. പക്ഷെ, ചുരം കയറുമ്പോള്‍ എല്ലാവര്‍ക്കും ഒരു വിമ്മിഷ്ടമായിരുന്നു.ചിലര്‍ ഛര്‍ദ്ദിച്ചു. ചിലര്‍ക്ക് തലചുറ്റല്‍. ഹൊ!പറയണ്ട! ടൂര്‍ വന്നത് അബദ്ധമായെന്നാണ് അപ്പോള്‍ തോന്നിയത്. ആ ചുരത്തോട് അങ്ങനെ ഒരായിരം ശാപവാക്കുകള്‍ പറഞ്ഞുകൊണ്ട് ഞങ്ങള്‍ വിടപറഞ്ഞു. പിന്നെ ഒരു കാട്ടിലൂടെയായിരുന്നു യാത്ര. രാത്രിയായതുകൊണ്ട് മേനുകളേയും മാനുകളേയും ആനകളേയുമല്ലതെ മറ്റൊന്നിനേയും കാണാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് ഞങ്ങള്‍ ഒരു കേരള ഹോട്ടലില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. എന്നാലും അവിടുത്തെ ആളുകളെല്ലാം കന്നടക്കാരായിരുന്നു എന്നു തോന്നുന്നു. ഞങ്ങളില്‍ ഒരു കുട്ടി ഒരു വെയ്റ്ററോട് ചോദിച്ചു.“ഒരു പപ്പടം കിട്ട്വോ”അപ്പോള്‍ അയാളുടെ മറുപടി:“‭‮“കിട്ടൂ, അന്റെ പേര് കിട്ടൂന്നല്ലെ.ഉന്നുടെ പേര് കിട്ടൂന്നാ?”ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ കൂട്ടത്തോടെ ഒരു ചിരി പാസാക്കി.അപ്പോള്‍ അയാള്‍ ചോദിക്കുകയാ.“കിട്ടൂ, കിട്ടൂന് എന്ന വേണം?” അപ്പോഴേക്കും ഞങ്ങളുടെയെല്ലാം കഴിച്ചു കഴിഞ്ഞിരുന്നു.ഞങ്ങള്‍ എഴുന്നേറ്റ് പോകാന്‍ ഒരുങ്ങുമ്പോള്‍പിന്നില്‍ നിന്നും ഒരു വിളി. “കിട്ടൂ, കിട്ടൂ......”എന്ന്!