Wednesday, January 24, 2007

മൈസൂര്‍ യാത്ര - II

ചെമ്പകം
മൈസൂരിലേക്കു തിരിച്ചു വരൂ.......ഞങ്ങള്‍ Brindaavan-ഇല്‍ എത്തിയ സമയം.സന്ധ്യാനേരമായിരുന്നു. അവിടെ നല്ല തിരക്കും.അവിടുത്തെ അതിമനോഹരമായ കാഴ്ചകളും കണ്ട് മതിമറന്നു നടക്കുകയായിരുന്നു ഞങ്ങള്‍.എന്റെ പ്രിയ മിത്രങ്ങള്‍ അഞ്ജനയും മാനസയും ഒപ്പം ഉണ്ടായിരുന്നു.അഞ്ജനയ്ക്ക് ഫോട്ടൊ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചുനേരം വെയ്റ്റ് ചെയ്തു.ഫോട്ടൊ എടുത്തുകഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ സംഘം കുറച്ചകലെ എത്തിയ കാര്യം മനസ്സിലായത്.ഞങ്ങള്‍ക്ക് ഞങ്ങളുടെ സംഘത്തിന്റെ ഒപ്പം എത്താന്‍ കുറച്ചു നടക്കേണ്ടതുണ്ടായിരുന്നു.ഞങ്ങളുടെ മുമ്പില്‍ ഉണ്ടായിരുന്നത് ഒരു ബോയ്സ് സ്കൂളായിരുന്നു. ഞങ്ങള്‍ അവരോട് Excuse me പറഞ്ഞു.എന്നിട്ടു നടന്നു നീങ്ങി. ഞങ്ങള്‍ ഓടി ഞങ്ങളുടെ സംഘത്തിനൊപ്പം എത്തി. ദൈവത്തിന്റെ അതിമനോഹരമായകലാവൈഭവങ്ങള്‍ കണ്ടു കൊണ്ട് നടന്നു നീങ്ങി. നയനാന്തകരമായ ആ കാഴ്ച്കകള്‍ ഞങ്ങളുടെ മനസ്സുകളില്‍ നിന്നും ഒരിക്കലുമൊരിക്കലും മായുകയില്ല. അത്ര മനോഹരവും ആഹ്ലാദകരവുമായിരുന്നു. അവിടുത്തെ Music Fountainഒരു ദിവ്യാനുഭവമായിരുന്നു. പല നിറത്തിലുള്ള പൂക്കളും ചെടികളും കണ്ട് ഞങ്ങളുടെ മനസ്സുകള്‍ വര്‍ണ്ണ ശലഭങ്ങളെപ്പോലെ പാറിപ്പറന്നു. അപ്പോഴുണ്ട് പുറകില്‍ നിന്നും ഒരു വിളി; “Excuse me, Excuse me" എന്ന്.തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നമ്മുടെ പഴയ കൂട്ടുകാര്‍. നേരത്തെ Excuse me പറഞ്ഞ ബോയ്സ്. ഞങ്ങള്‍ അതു കേട്ടപ്പോ‍ള്‍ ഓടി. എന്നാലും അവരുണ്ടോ വിടുന്നു? അവര്‍ ഞങ്ങളുടെ പിന്നാലെ വന്ന് ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. അവര്‍ മലയാളികളാണ് എന്ന്. കുറച്ചുകഴിഞ്ഞപ്പൊള്‍ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അവര്‍ മലയാളത്തില്‍ സംസാരിക്കുന്നു! എങ്ങനെയുണ്ട് ഞങ്ങളുടെ ഊഹം?ഇപ്പോള്‍ മനസ്സിലായില്ലേ മലയാളികള്‍ എവിടെ ചെന്നാലും മലയാളികള്‍ തന്നെ!!!!!!!അഞ്ജലി.

Sunday, December 24, 2006

ചെമ്പകം

ചെമ്പകം
Happy X'mas
&
Happy New Year
to all Bloggers.

ചെമ്പകം

ചെമ്പകം
ഡിസംബറിലെ ഒരു മഴ
തണുത്ത കാറ്റില്‍, ചെരിഞ്ഞു പെയ്യുന്ന മഴയേയും നോക്കി, നനഞ്ഞ മരങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടക്കുകയാണ്. ഡിസംബറിലെ, മഞ്ഞില്‍ മൂടാന്‍ വെമ്പുന്ന ആ നനുത്ത സന്ധ്യയില്‍ അപ്രതീക്ഷിതമായാണ് മഴ കോരിച്ചൊരിഞ്ഞത്. കുടയില്ലെങ്കിലും വിഷമമായി തോന്നിയില്ല. മണ്ണില്‍ നിന്നുയര്‍ന്ന സുഗന്ധം അവിടെയാകെ പരന്നു. മഴ നനഞ്ഞുകൊണ്ട് ഞാന്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു. ആ മഴയത്ത് അവരെന്റെ കൂട്ടുകാരായി...ഞങ്ങളൊരുമിച്ചു പാട്ടുപാടി.
ഇടയ്ക്കിടെ വിരുന്നുകാരനെപ്പോലെ കടന്നെത്തുന്ന തണുത്തകാറ്റ് മെല്ലെ തലോടുന്നു. മരത്തടികളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ഒരു കൊച്ചരുവിപോലെ തോന്നിച്ചു. ഇലകള്‍ വെള്ളത്തിന്റെ ഭാരം കാരണം താഴോ‍ട്ടു ചാഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. മരങ്ങളിലെ വെളുപ്പും നീലയും നിറങ്ങളിലുള്ള പൂക്കള്‍ മണ്ണിലെ വെള്ളച്ചാലിലൂടെ ഒലിച്ചു പോകുന്നു. മഴയത്ത് നിലത്തെ പുല്‍പ്പരപ്പുകള്‍ മണ്ണിനോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. അവയില്‍ കൊച്ചുകൊച്ചുമഴത്തുള്ളികള്‍ വീണുടയുന്നതു കാണാന്‍ എന്തു ഭംഗിയാണ്. ഒരു കിളി എവിടെയോ ഇരുന്ന് നീട്ടിപ്പാടി. അതിന്റെ മധുരമാര്‍ന്ന ശബ്ദം മഴത്തുള്ളികള്‍ വീണുടയുന്ന ശബ്ദത്തോടുകൂടി ലയിച്ചുചേര്‍ന്നു. പെട്ടെന്നു വീശിയ കാറ്റ്, മരങ്ങളെ ആകെയൊന്നുലച്ചു. ആ കാറ്റ്, മരങ്ങളില്‍നിന്നും വെള്ളത്തുള്ളികള്‍മഞ്ഞുതുള്ളികള്‍കണക്കെ നാലുപാടും തെറിപ്പിച്ചു. ഞാന്‍ കണ്ണടച്ചുപിടിച്ചു... കാലിന്റെ അടിയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളംഎന്നെ ഇക്കിളിപ്പെടുത്തിയപ്പോള്‍ ഞാന്‍ മെല്ലെ കണ്ണുതുറന്നു. മഴ നിന്നിരിക്കുന്നു.പ്രക്ര്‌തിയാകെ മിനുങ്ങിനില്‍ക്കുകയാണ്.ഉറക്കം വിട്ടെഴുന്നേറ്റപോലെ ചിലപുല്‍നാമ്പുകളുയര്‍ന്നു നില്‍ക്കുന്നു. അമ്മയില്‍നിന്നു വിട്ടുമാറാന്‍ ഇഷ്ടമില്ലാത്ത കുഞ്ഞിനെപ്പോലെ പച്ചിലകളില്‍ വെള്ളം തങ്ങിനില്‍ക്കുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മരങ്ങളുടെ നിഴല്‍. ഞാന്‍ വീട്ടിലേക്കു നടന്നു. അപ്പോഴും എന്റെ മനസ്സുനിറയെ മഴയും മഴനനഞ്ഞ മരങ്ങളുമായിരുന്നു.. -അനില{അനു}

Saturday, November 18, 2006

ചെമ്പകം

ചെമ്പകം
എന്റെ വിദ്യാലയം
അകലെയാ,ണകലെയാ,ണുലകിലെനിക്കെന്നുംഅതിദിവ്യമാമാദ്യവിദ്യാലയം.പിറകിനും പിറകിലെ മറവിലാണേറ്റവുംപ്രിയദമാമാദ്യത്തെ വിദ്യാലയം.അറുപതു വര്‍ഷങ്ങള്‍ക്കപ്പുറമാണെന്റെഅരുമയാമാദ്യത്തെ വിദ്യാലയം. മറവിതന്‍ മാ‍റില്‍ വളഞ്ഞുപോകുന്നൊരാ-പ്പുറവേലിക്കെട്ടുകള്‍ക്കുള്ളിലൂടെമരുതും പുളിയും പിലാവും മുരിങ്ങയുംതണല്‍ നീര്‍ത്തി നില്‍ക്കും വഴിയിലൂടെകദളിത്തൈവാഴകള്‍ വേലിക്കിരുവശംകരുമന കൂട്ടുന്ന വഴിയിലൂടെപിറകോട്ടു പിറകോട്ടു പിറകോട്ടൂ പോകുംബോള്‍പീലിനിവര്‍ത്തിയ മയിലു പോലെഒരു കൂറ്റനരയാലു കാണാമതിന്റെകല്‍-ത്തറയിന്മേല്‍ക്കയറി നിന്നോര്‍ത്തിടുംബോള്‍ മിഴികള്‍ക്കു മുന്നില്‍ത്തെളിഞ്ഞിടും വഴിവക്കില്‍പഴയോല മേഞ്ഞൊരെന്‍ വിദ്യാലയം
.......അനില......

Monday, November 06, 2006

മൈസൂര്‍ ഒരു പപ്പടം കിട്ടു

ഞങ്ങള്‍ മൈസൂരിലേയ്ക്കു വിനോദയാത്രയ്ക്കു പോയി. പത്താം ക്ലാസ്സാണല്ലൊ! അതുകാരണമാണ് ലോങ്ങ് ട്രിപ്പ്.നല്ല രസമായിരുന്നു അവിടെവരെയുള്ള യാത്ര. പക്ഷെ, ചുരം കയറുമ്പോള്‍ എല്ലാവര്‍ക്കും ഒരു വിമ്മിഷ്ടമായിരുന്നു.ചിലര്‍ ഛര്‍ദ്ദിച്ചു. ചിലര്‍ക്ക് തലചുറ്റല്‍. ഹൊ!പറയണ്ട! ടൂര്‍ വന്നത് അബദ്ധമായെന്നാണ് അപ്പോള്‍ തോന്നിയത്. ആ ചുരത്തോട് അങ്ങനെ ഒരായിരം ശാപവാക്കുകള്‍ പറഞ്ഞുകൊണ്ട് ഞങ്ങള്‍ വിടപറഞ്ഞു. പിന്നെ ഒരു കാട്ടിലൂടെയായിരുന്നു യാത്ര. രാത്രിയായതുകൊണ്ട് മേനുകളേയും മാനുകളേയും ആനകളേയുമല്ലതെ മറ്റൊന്നിനേയും കാണാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് ഞങ്ങള്‍ ഒരു കേരള ഹോട്ടലില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. എന്നാലും അവിടുത്തെ ആളുകളെല്ലാം കന്നടക്കാരായിരുന്നു എന്നു തോന്നുന്നു. ഞങ്ങളില്‍ ഒരു കുട്ടി ഒരു വെയ്റ്ററോട് ചോദിച്ചു.“ഒരു പപ്പടം കിട്ട്വോ”അപ്പോള്‍ അയാളുടെ മറുപടി:“‭‮“കിട്ടൂ, അന്റെ പേര് കിട്ടൂന്നല്ലെ.ഉന്നുടെ പേര് കിട്ടൂന്നാ?”ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ കൂട്ടത്തോടെ ഒരു ചിരി പാസാക്കി.അപ്പോള്‍ അയാള്‍ ചോദിക്കുകയാ.“കിട്ടൂ, കിട്ടൂന് എന്ന വേണം?” അപ്പോഴേക്കും ഞങ്ങളുടെയെല്ലാം കഴിച്ചു കഴിഞ്ഞിരുന്നു.ഞങ്ങള്‍ എഴുന്നേറ്റ് പോകാന്‍ ഒരുങ്ങുമ്പോള്‍പിന്നില്‍ നിന്നും ഒരു വിളി. “കിട്ടൂ, കിട്ടൂ......”എന്ന്!

Sunday, September 24, 2006

വീണ്ടും ഒരു പ്രഭാതം

മൂടല്‍മഞ്ഞ് വഴിമാറി. കിഴക്കു വെള്ളകീറിത്തുടങ്ങി.സൂര്യകിരണങ്ങളേറ്റ് ഇലകളില്‍ തൂങ്ങിനില്‍ക്കുന്ന ഹിമകണങ്ങള്‍ വെട്ടിത്തിളങ്ങുന്നു. പക്ഷികളുടെ കളകൂജനവും അരുവികളുടെ കളകളാരവവും അങ്ങകലേയുള്ള നീലമലകളില്‍തട്ടി പ്രതിധ്വനിക്കുന്നു. പൂമൊട്ടുകള്‍ ഒരു കള്ളച്ചിരിയോടെ വിരിയുന്നു. ഒരു ചെറുകുളിര്‍കാറ്റ് തിടുക്കത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ചെമ്പകമരങ്ങളേയും മറ്റു സസ്യലതാദികളേയും തഴുകിക്കൊണ്ട് കടന്നുപോയി. പ്രഭാതമായെന്ന് ഓര്‍മിപ്പിക്കാന്‍വേണ്ടിയാണെന്നു തോന്നുന്നു അങ്കവാലും തലയില്‍ ചുവന്ന പൂവുമുള്ള ഒരു പൂങ്കോഴി നീട്ടിക്കൂവി.

(ക്ഷമിക്കണം. ഇത് തലേന്നത്തെ പ്രഭാതം പോലെതന്നെ ഉണ്ട് അല്ലേ? ആദ്യം തെറ്റി രണ്ടുപ്രാവശ്യം പോസ്റ്റു ചെയ്തു പോയി. അപ്പോള്‍ നല്ല സ്നേഹമുള്ള രണ്ടു കുഞ്ഞേട്ടന്മാര്‍ വന്ന് ഓരോ കമന്റും ഇട്ടുപോയി. അതുകൊണ്ട് ഇതു മായ്ച്ചുകളയാന്‍ തോന്നുന്നില്ല. ഇവിടെ കിടന്നോട്ടെ അല്ലേ?)

Saturday, September 23, 2006

പ്രഭാതം

മൂടല്‍മഞ്ഞ് വഴിമാറി. കിഴക്കു വെള്ളകീറിത്തുടങ്ങി.സൂര്യകിരണങ്ങളേറ്റ് ഇലകളില്‍ തൂങ്ങിനില്‍ക്കുന്ന ഹിമകണങ്ങള്‍ വെട്ടിത്തിളങ്ങുന്നു. പക്ഷികളുടെ കളകൂജനവും അരുവികളുടെ കളകളാരവവും അങ്ങകലേയുള്ള നീലമലകളില്‍തട്ടി പ്രതിധ്വനിക്കുന്നു. പൂമൊട്ടുകള്‍ ഒരു കള്ളച്ചിരിയോടെ വിരിയുന്നു. ഒരു ചെറുകുളിര്‍കാറ്റ് തിടുക്കത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ചെമ്പകമരങ്ങളേയും മറ്റു സസ്യലതാദികളേയും തഴുകിക്കൊണ്ട് കടന്നുപോയി. പ്രഭാതമായെന്ന് ഓര്‍മിപ്പിക്കാന്‍വേണ്ടിയാണെന്നു തോന്നുന്നു അങ്കവാലും തലയില്‍ ചുവന്ന പൂവുമുള്ള ഒരു പൂങ്കോഴി നീട്ടിക്കൂവി.

(ഇപ്പോ ശരിയാക്കിയിട്ടുണ്ട്. സത്യമായും ഞങ്ങള്‍ക്ക് കൂടുതല്‍ പറഞ്ഞുതരാന്‍ ആരുമില്ല. ഉള്ളയാള്‍ നാടോടിയാണ്. വല്ലപ്പോഴുമേ വീട്ടില്‍ വരൂ...)

Wednesday, September 13, 2006

ഞങ്ങളുടെ ഗ്രാമം

ചെമ്പകം
ഗ്രാമഭംഗി
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസ ഗ്രാമഭംഗി!
പുളകം പോല്‍ കുന്നിന്‍പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്‍കി നീക്കി,
പുലരൊണി മാമലശ്രേണികള്‍ തന്‍-
പുറകിലായ് വന്നു നിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം;
ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ!

Sunday, September 10, 2006

പൊന്നോണം വരവായ്.....

പൊന്നോണം വരവായ്.
പൊന്നോണം വരവായ്.
മാവേലി വരവായ്.
മാവേലി വരവായ്....

എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍!!!

ചെമ്പകം

Tuesday, August 01, 2006

ഞങ്ങളുടെ കൂട്ടുകാര്‍-1


ഇവനെ ഞങ്ങള്‍ കലാഭവന്‍ മണി എന്നാണു വിളിക്കുന്നത്.
“ബ്യാ... ങ്യ്.. ങ്ങ്യ്...” എന്നു കരയുന്നതു കേട്ടാല്‍ ആര്‍ക്കായാലും അങ്ങനെയേ തോന്നൂ...

കണ്ണൂ തെറ്റിയാല്‍ ചെമ്പകത്തിന്റെ ഇലകളൊക്കെ ഇവന്‍ കടിച്ചുപറിക്കും.
എങ്കിലും ഇവനെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്.